Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidnapping Case

പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ര​ണ്ടു ​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

ഒ​​​റ്റ​​​പ്പാ​​​ലം: പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​യെ തോ​​​ക്കു​​​ചൂ​​​ണ്ടി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ കേ​​​സി​​​ൽ ര​​​ണ്ടു​ പേ​​​ർ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും പ്ര​​​വാ​​​സി​​​യെ ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ​​​ന​​​മ​​​ണ്ണ ക​​​ള​​​ത്തി​​​ൽ മഹേഷ് എ​​​ന്ന മാ​​​ക്കു, ര​​​ഞ്ജി​​​ത് എ​​​ന്ന വാ​​​പ്പു എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​വ​​​ർ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 19 ആ​​​യി. മ​​​ല​​​പ്പു​​​റം വ​​​ണ്ടൂ​​​ർ പൂ​​​ങ്ങോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

2025 ഡി​​​സം​​​ബ​​​ർ ആ​​​റി​​​നാ​​​ണു മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യെ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘം തോ​​​ക്കു​​​ചൂ​​​ണ്ടി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. മു​​​ഹ​​​മ്മ​​​ദാ​​​ലി സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ആ​​​ഡം​​​ബ​​​ര കാ​​​ർ പി​​​ന്തു​​​ട​​​ർ​​​ന്ന സം​​​ഘം തി​​​രു​​​മി​​​റ്റ​​​ക്കോ​​​ട്ടു വ​​​ച്ചാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ദി​​​വ​​​സം രാ​​​ത്രി കോ​​​ത​​​കു​​​റു​​​ശ്ശി​​​യി​​​ൽ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘം പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന വീ​​​ട്ടി​​​ൽ​​നി​​​ന്നു മു​​​ഹ​​​മ്മ​​​ദാ​​​ലി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ക്ര​​​മി​​​സം​​​ഘം മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ ഉ​​​റ​​​ങ്ങി​​​യ സ​​​മ​​​യ​​​ത്ത് ര​​​ക്ഷ​​​പ്പെ​​​ട്ടു പു​​​റ​​​ത്തെ​​​ത്തി​​​യ മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യെ നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും ചേ​​​ർ​​​ന്നു വാ​​​ണി​​​യം​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​​ഹ​​​മ്മ​​​ദാ​​​ലി ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ഇ​​​വി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

Kerala

തെളിവില്ല; ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​നും മ​ക​ൾ​ക്കും മു​ൻ​കൂ​ർ ജാ​മ്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രാ​​​തി​​​ക്കാ​​​രെ ത​​​ട്ടി കൊ​​​ണ്ടു പോ​​​കു​​​ന്ന​​​തി​​​ന് തെ​​​ളി​​​വ് ഇ​​​ല്ലെ​​​ന്ന പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ൻ കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നും മ​​​ക​​​ൾ ദി​​​യാ കൃ​​​ഷ്ണ​​​യ​​​ക്കും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു കോ​​​ട​​​തി. കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നും കു​​​ടും​​​ബ​​​ത്തി​​​നും എ​​​തി​​​രേ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്രി​​​ൻ​​​സി​​​പ്പി​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ത​​​ങ്ങ​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നും മ​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്നു. പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

Latest News

Corehub Up